നാളത്തെ ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് കെപിഎംസി ; നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കും വരെ പോരാട്ട രംഗത്തുണ്ടാകുമെന്നും കെ.പി.എം.സി

2026-04-27T21:09:00 | By Rajina Sandeep

കണ്ണൂർ:(www.truvisionnews.com) അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിൻ്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ ദളിത് സംഘടനകൾ നടത്തുന്ന സംസ്ഥാനവ്യാപക ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് കെപിഎംഎസ്.

എന്നാൽ നിതിൻ രാജിൻ്റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ കെപിഎംഎസ് പ്രക്ഷോഭരംഗത്ത് ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് എ സനീഷ് കുമാർ പറഞ്ഞു. കെപിഎംഎസിന്റെ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിതിൻ രാജിൻ്റെ മരണത്തിൻ്റെ ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിതിൻ രാജ് ആക്ഷൻ കൗൺസിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹർത്താൽ രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ്.

ഹർത്താലിൽ നിർബന്ധിതമായി വാഹനങ്ങൾ തടയില്ലെന്നും ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും നിതിൻ രാജ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും. നിരവധി ജാതി അധിക്ഷേപ പരാതികൾ വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജിൽ അത്തരം വിവേചന സമീപനങ്ങൾ ഉണ്ടാകുന്നില്ലെന്നും പ്രതികൾ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂർ ഡെന്റൽ കോളേജ് മാനേജ്മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹർത്താൽ നടത്തുന്നതെന്നും ആക്ഷൻ കൗൺസിൽ പറഞ്ഞിരുന്നു.ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ഹർത്താലിന് പൗരസമൂഹം ഉൾപ്പെടെ അറുപതോളം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

മരണത്തിന് ഉത്തരവാദികളായ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുക, പ്രതികളെ സർവീസിൽ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിൻസിപ്പൽ ഡോ. വിനോദ് മോനിയെ പ്രതി ചേർക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷൻ കൗൺസിൽ ഉന്നയിക്കുന്നത്. കണ്ണൂർ ഡെന്റൽ കോളേജ് ഉടമ പ്രസ്റ്റീജ് എജ്യുക്കേഷണൽ ട്രസ്റ്റാണ്.

ട്രസ്റ്റ് ഉടമ ജബ്ബാർ ഹാജിയുടെ പേരിൽ ഇതിനകം നിരവധി കേസുകളുണ്ട്. സർക്കാർ ഭൂമി അനധികൃതമായും നിയമവിരുദ്ധമായും കൈയേറി നിർമ്മിക്കുകയും വിദ്യാർത്ഥികളോട് ജാതി അധിക്ഷേപം നടത്തുകയും ചെയ്യുന്ന കണ്ണൂർ ഡെന്റൽ കോളേജിൻ്റെ അംഗീകാരം റദ്ദ് ചെയ്യുക, നിതിൻ രാജിൻ്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് ആക്ഷൻ കൗൺസിലിൻ്റെ ഹർത്താൽ.

Content Highlight: KPMC will not support tomorrow's hartal; KPMC says it will continue to fight until Nitin Raj's family gets justice.

Next TV

Related Stories
പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കൽ കോളേജ്  സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

Apr 18, 2026 05:06 PM

പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരന് പരിക്ക്

പാസ് ഇല്ലാതെ എത്തിയത് തടഞ്ഞു; പരിയാരം മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരന്...

Read More >>
നിതിന്റെ മരണം: 'അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പാണ് ഈ കോട്ട്' വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ,റാമിന്റെ ക്ലിനിക് അടച്ച്  ഡി വൈ എഫ് ഐ

Apr 16, 2026 12:22 PM

നിതിന്റെ മരണം: 'അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പാണ് ഈ കോട്ട്' വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ,റാമിന്റെ ക്ലിനിക് അടച്ച് ഡി വൈ എഫ് ഐ

നിതിന്റെ മരണം: അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പാണ് ഈ കോട്ട്' വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ,റാമിന്റെ ക്ലിനിക് അടച്ച് ഡി വൈ എഫ്...

Read More >>
adimage
മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു; 350ലധികം പേർ ചികിത്സ തേടി

Apr 10, 2026 04:06 PM

മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു; 350ലധികം പേർ ചികിത്സ തേടി

മട്ടന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു; 350ലധികം പേർ ചികിത്സ...

Read More >>
തലശ്ശേരിയുടെ കണ്ണ് നനഞ്ഞപ്പോൾ കൂടെ നിന്ന കൈകൾ; മാറ്റത്തിന്റെ കാഹളവുമായി സാജു കെ.പി

Apr 5, 2026 06:25 PM

തലശ്ശേരിയുടെ കണ്ണ് നനഞ്ഞപ്പോൾ കൂടെ നിന്ന കൈകൾ; മാറ്റത്തിന്റെ കാഹളവുമായി സാജു കെ.പി

തലശ്ശേരിയുടെ കണ്ണ് നനഞ്ഞപ്പോൾ കൂടെ നിന്ന കൈകൾ, നിയമസഭ തെരഞ്ഞെടുപ്പ് , തലശ്ശേരി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി സാജു...

Read More >>
'വ്യാജരേഖ കോൺഗ്രസിന്റെ ശീലം'; കെ.സി. വേണുഗോപാലിന് മറുപടിയുമായി ഇ.പി. ജയരാജൻ

Apr 3, 2026 03:13 PM

'വ്യാജരേഖ കോൺഗ്രസിന്റെ ശീലം'; കെ.സി. വേണുഗോപാലിന് മറുപടിയുമായി ഇ.പി. ജയരാജൻ

'വ്യാജരേഖ കോൺഗ്രസിന്റെ ശീലം'; കെ.സി. വേണുഗോപാലിന് മറുപടിയുമായി ഇ.പി....

Read More >>
Top Stories

GCC News

adimage adimage